ജോലിക്ക് നിന്ന വീട്ടിൽ യുവതി കുത്തേറ്റ് മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ
Friday, August 1, 2025 6:08 AM IST
കൊല്ലം: ജോലിക്കു നിൽക്കുന്ന വീട്ടിൽവച്ച് യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കല്ലുവാതുക്കൽ സ്വദേശി ജിനു ആണ് ശൂരനാട് നിന്നും അറസ്റ്റിലായത്.
അഞ്ചാലുംമൂട്ടിൽ നടന്ന സംഭവത്തിൽ രേവതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രേവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
രേവതി ജോലിക്കു നിൽക്കുന്ന വീട്ടിൽ രാത്രി പത്തോടെ എത്തിയ ജിനു, രേവതിയുമായി സംസാരിക്കുകയും കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.