പോലീസ് വാനിൽ കാർ ഇടിച്ചുകയറി ജവാൻ ഉൾപ്പടെ നാലു പേർ മരിച്ചു
Friday, August 1, 2025 4:43 AM IST
അഗർത്തല: ത്രിപുരയിലെ ഉനകോട്ടി ജില്ലയിൽ അമിതവേഗതയിലെത്തിയ വാഹനം പോലീസ് വാനിലേക്ക് ഇടിച്ചുകയറി ത്രിപുര സ്റ്റേറ്റ് റൈഫിൾസിലെ (ടിഎസ്ആർ) ജവാൻ ഉൾപ്പെടെ നാല് പേർ മരിച്ചു.
ബുധനാഴ്ച രാത്രി കൈലാശഹർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചിർകോട്ടിലാണ് സംഭവം. കൈലാശഹർ-കുമാർഘട്ട് ഹൈവേയിൽ പോലീസ് സംഘം പതിവ് പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെ അമിതവേഗതയിലെത്തിയ വാഹനം അപകടമുണ്ടാക്കി.
കാറിൽ നാല് പേർ ഉണ്ടായിരുന്നു. അതിൽ മൂന്ന് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, പോലീസ് വാനിലുണ്ടായിരുന്ന ഒരു ടിഎസ്ആർ ജവാനും കൊല്ലപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.