യുവതി കുത്തേറ്റുമരിച്ചു; ഭർത്താവിനെ പോലീസ് തെരയുന്നു
Thursday, July 31, 2025 11:53 PM IST
കൊല്ലം: ജോലിക്കു നിൽക്കുന്ന വീട്ടിൽവച്ച് യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് തെരയുന്നു. കൊല്ലം അഞ്ചാലുംമൂട്ടിൽ നടന്ന സംഭവത്തിൽ രേവതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ഭർത്താവാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രേവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.