കൊടി സുനിക്ക് മദ്യം നൽകിയ സംഭവം; മൂന്നു പോലീസുകാർക്ക് സസ്പെൻഷൻ
Thursday, July 31, 2025 11:22 PM IST
കണ്ണൂർ: ടി.പികേസ് പ്രതി കൊടി സുനിക്ക് മദ്യം നൽകിയ കേസിൽ മൂന്നു പോലീസുകാർക്ക് സസ്പെൻഷൻ. കഴിഞ്ഞ മാസം 17 നായിരുന്നു സംഭവം. തലശേരി കോടതിയിൽ നിന്ന് വരുന്ന വഴിയാണ് ഇയാൾ മദ്യം കഴിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതായി കോടതി പിരിഞ്ഞിരുന്നു.
ഭക്ഷണം വാങ്ങി നല്‍കുന്നതിനായി പ്രതികളെ പോലീസ് സമീപത്തെ ഹോട്ടലില്‍ എത്തിച്ചു. ഈ സമയം പ്രതികളുടെ സുഹൃത്തുക്കള്‍ ഇവിടേയ്ക്ക് എത്തുകയും പോലീസിന്റെ സാന്നിധ്യത്തില്‍ മദ്യം നൽകുകയുമായിരുന്നു.