വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
Thursday, July 31, 2025 11:08 PM IST
കൊച്ചി: വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. വൈപ്പിനിൽവച്ചുണ്ടായ അപകടത്തിൽ മുനമ്പം ബീച്ചിൽ മാവേലിൽ ലെനിൻ (71) ആണ് മരിച്ചത്.
തൃശൂർ അഴീക്കോട് നിന്ന് മീൻപിടിക്കാൻ പോയ ഹലേലുയ്യ എന്ന വള്ളമാണ് അപകത്തിൽപ്പെട്ടത്. കുഴുപ്പിള്ളിക്ക് പടിഞ്ഞാറ് കടലിൽ എഞ്ചിൻ തകരാറിലായ മറ്റൊരു വള്ളത്തെ രക്ഷപ്പെടുത്താൻ പോകുമ്പോൾ ശക്തമായ തിരമാലയിൽപ്പെട്ടാണ് ലെനിൻ സഞ്ചരിച്ച വള്ളം മുങ്ങിയത്.
മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.