ന്യൂ​ഡ​ൽ​ഹി: ഛത്തീ​സ്ഗ​ഡി​ൽ അ​റ​സ്റ്റി​ലാ​യ ക​ന്യാ​സ്ത്രീ​ക​ൾ നി​ര​പ​രാ​ധി​ക​ളാ​ണെ​ന്ന് അ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​ൺ​കു​ട്ടി​ക​ൾ. പോ​ലീ​സ് പ​റ​യു​ന്ന​ത് വ്യാ​ജ​മാ​ണെ​ന്നും സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് ക​ന്യാ​സ്ത്രീ​ക​ൾ​ക്കൊ​പ്പം പോ​യ​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി​ക​ൾ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ബ​ജ്റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ ക​ന്യാ​സ്ത്രീ​ക​ൾ​ക്കെ​തി​രെ മൊ​ഴി​കൊ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചു. ത​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ച് ആ​ക്ര​മി​ച്ചു. ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് നീ​തി ല​ഭി​ക്ക​ണം.

ജോ​ലി​ക്ക് വേ​ണ്ടി​യാ​ണ് മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ പോ​യ​ത്. പോ​ലീ​സ് ഞ​ങ്ങ​ൾ പ​റ​ഞ്ഞ​ത് കേ​ൾ​ക്കാ​തെ​യാ​ണ് കേ​സി​ൽ മ​ത​പ​രി​വ​ർ​ത്ത​നം ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ത​ങ്ങ​ൾ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി ക്രി​സ്തു മ​ത​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണെ​ന്നും പെ​ൺ​കു​ട്ടി​ക​ൾ പ​റ​ഞ്ഞു.