യുവാവിന് വെട്ടേറ്റു; രണ്ട് പേർ കസ്റ്റഡിയിൽ
Thursday, July 31, 2025 9:08 PM IST
ആലപ്പുഴ: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വച്ച് യുവാവിന് വെട്ടേറ്റ സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂർ സ്വദേശിയായ റിയാസിന് വെട്ടേറ്റ സംഭവത്തിൽ തിരുവനന്തപുരം സ്വദേശികളായ സിബി, വിഷ്ണുലാൽ എന്നിവരാണ് പിടിയിലായത്. ശരീരത്തിൽ നിരവധി വെട്ടുകളേറ്റ റിയാസിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുകയാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.