ഓവലിൽ മഴ കളിക്കുന്നു; മത്സരം നിര്‍ത്തിവച്ചു
Thursday, July 31, 2025 7:51 PM IST
ലണ്ടന്‍: ശക്തമായ മഴയെ തുടർന്ന് ഇന്ത്യ - ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് താത്കാലികമായി നിർത്തിവച്ചു. നിലവിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 എന്ന നിലയിലാണ്. ഒന്നാം ദിനം ലഞ്ചിന് തൊട്ടുമുമ്പാണ് മഴയെത്തിയത്. പിന്നാലെ ലഞ്ച് ബ്രേക്ക് എടുക്കുകയായിരുന്നു.
സായ് സുദര്ശന് (25), ശുഭ്മാന്‍ ഗില്‍ (15) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാള്‍ (രണ്ട്), കെ.എല്‍.രാഹുല്‍ (14) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഗുസ് അറ്റ്കിന്സണ്, ക്രിസ് വോക്സ് എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.
ടോസ് ജയിച്ച ഇംഗ്ലണ്ട് നായകന് ഒല്ലി പോപ്പ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമായതിനാലാണ് ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തത്. ഓവലില്‍ ടോസിന് മുമ്പ് വരെ മഴ പെയ്തിരുന്നു.