കൊ​ച്ചി: ന​ടി മാ​ല പാ​ർ​വ​തി​യു​ടെ ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്‌​തെ​ന്ന പ​രാ​തി​യി​ല്‍ കൊ​ച്ചി സൈ​ബ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​നേ​ഷ് എ​ന്ന ഫെ​യ്സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച​ത്.

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നും ഐ​ടി ആ​ക്ട് പ്ര​കാ​ര​വു​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. മാ​ല പാ​ർ​വ​തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ളെ​ടു​ത്ത് മോ​ർ​ഫ് ചെ​യ്ത് അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളാ​ക്കി പ്ര​ച​രി​പ്പി​ക്കു​ന്നു എ​ന്ന​താ​ണ് കേ​സ്. ന​ടി​യു​ടെ പേ​രി​ല്‍ പ​തി​നാ​യി​ര​ത്തി​ല​ധി​കം അം​ഗ​ങ്ങ​ളു​ള്ള ഫെ​യ്സ്ബു​ക്ക് പേ​ജി​ലാ​ണ് മോ​ര്‍​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ആ​രാ​ണ് പേ​ജി​ന്‍റെ അ​ഡ്മി​ൻ എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. പ്ര​തി​ക്കാ​യു​ള്ള തെ​ര​ച്ചി​ലി​ലാ​ണ് പോ​ലീ​സ്.