കരസേനാ മേധാവി മണിപ്പുർ ഗവർണറെ കണ്ടു
Thursday, July 31, 2025 2:48 AM IST
ഇംഫാൽ: സുരക്ഷാസേനാ വിന്യാസം നേരിട്ടു നിരീക്ഷിക്കാൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ബുധനാഴ്ച മണിപ്പുരിലെത്തി.
രാജ്ഭവനിൽ ഗവർണർ അജയ്കുമാർ ഭല്ലയുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തി. ഇംഫാലിലെ ഖുമാൻ ലംപക് സ്റ്റേഡിയത്തിൽ ബുധനാഴ്ച തുടങ്ങിയ ഡ്യൂറന്റ് കപ്പ് ഫുൾബോൾ വീക്ഷിച്ചശേഷം, ഭരണകൂടവുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങൾക്കു സൈന്യം നേതൃത്വം നല്കുമെന്ന് സംയുക്ത കരസേനാമേധാവി ഉറപ്പു നല്കി.