പൂഞ്ചിൽ രണ്ട് ഭീകരരെ വധിച്ചു
Thursday, July 31, 2025 1:21 AM IST
പൂഞ്ച്: ജമ്മുകാഷ്മീലെ പൂഞ്ചിൽ വൻ ആയുധശേഖരവുമായി നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടു ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഷ്കർ ഇ തോയ്ബയിലെ അംഗങ്ങളെയാണു വധിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന തെരച്ചിലിനിടെ ഭീകരർ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയ്ക്കു സമീപം നടന്ന ഏറ്റുമുട്ടൽ മേഖലയിൽ നിന്ന് രണ്ട് തോക്കുകളും ഒരു പിസ്റ്റലും ഗ്രനേഡും കുഴിബോംബുകളും മരുന്നുകളും സുരക്ഷാസേന പിടിച്ചെടുത്തു.