പ്രഫ. എം.കെ. സാനു ഐസിയുവില്‍ തുടരുന്നു
Wednesday, July 30, 2025 10:34 PM IST
കൊച്ചി: ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന പ്രഫ. എം.കെ. സാനുവിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ 25 ന് രാത്രി 10.30 ഓടെ വീട്ടില്‍ വീണ് ഇടുപ്പെല്ല് പൊട്ടിയ അദ്ദേഹത്തെ അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
ചൊവ്വാഴ്ച മുറിയിലേക്ക് മാറ്റാനിരിക്കെ ശ്വാസതടസം ഉണ്ടായതിനെതുടര്‍ന്ന് ഐസിയുവില്‍ തന്നെ തുടരുകയാണ്. വെന്റിലേറ്റര്‍ സഹായം നല്‍കിയിട്ടില്ല.
ആരോഗ്യനില തൃപ്തികരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.