"കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുത്': കോടതിവളപ്പിൽ പ്രതിഷേധവുമായി ബജ്റംഗ്ദൾ പ്രവർത്തകർ
Wednesday, July 30, 2025 12:30 PM IST
റായ്പുർ: ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സെഷൻസ് കോടതിക്കു മുന്നിൽ നാടകീയ രംഗങ്ങൾ.
കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ബജ്റംഗ്ദൾ പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ജ്യോതി ശർമ ഉൾപ്പെടെയുള്ള നേതാക്കളാണ് കോടതി വളപ്പിൽ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയത്.