വനിതാ കോപ്പാ അമേരിക്ക: ബ്രസീൽ ഫൈനലിൽ
Wednesday, July 30, 2025 8:01 AM IST
ക്വിറ്റൊ: 2025 വനിതാ കോപ്പാ അമേരിക്ക ഫുട്ബോളിന്റെ ഫൈനലിൽ കടന്ന് ബ്രസീൽ. സെമിഫൈനലിൽ ഉറുഗ്വായെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബ്രസീൽ ഫൈനലിൽ കടന്നത്.
ക്വിറ്റൊയിൽ നടന്ന മത്സരത്തിൽ ബ്രസീലിന് വേണ്ടി അമാൻഡ ഗുട്ടറസ് രണ്ട് ഗോളുകൾ നേടി. മാർത്ത, ജിയോ ഗാർബെലിനി, ഡുഡിന്യ എന്നിവർ ഓരോ ഗോൾ വീതം സ്കോർ ചെയ്തു.
ബ്രസീൽ താരം ഇസാ ഹാസിന്റെ ഓൺ ഗോളാണ് ഉറുഗ്വായുടെ ഏക ഗോൾ. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ബ്രസീൽ കൊളംബിയയെ നേരിടും.