പുനലൂരിൽ വിദ്യാർഥികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവം; പ്രതി അറസ്റ്റിൽ
Wednesday, July 30, 2025 2:31 AM IST
കൊല്ലം: പുനലൂരിൽ വിദ്യാർഥികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിലെ പ്രതി അറസ്റ്റിൽ. പുനലൂർ ഇളമ്പൽ സ്വദേശി ശിവപ്രസാദ് ആണ് അറസ്റ്റിലായത്.
ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി സ്കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി ധരിച്ചിരുന്ന വസ്ത്രം ഊരിമാറ്റി നഗ്നത പ്രദർശനം നടത്തുകയായിരുന്നു. ഇയാൾക്കെതിരെ നേരത്തെയും ക്രിമിനൽ കേസുകൾ ഉണ്ടെന്ന് പുനലൂർ പോലീസ് അറിയിച്ചു.