കളിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണു; നാലര വയസുകാരന് ദാരുണാന്ത്യം
Tuesday, July 29, 2025 11:41 PM IST
പാലക്കാട്: കളിക്കുന്നതിനിടെ പാടത്തെ വെള്ളക്കെട്ടിൽ വീണ് നാലര വയസുകാരന് ദാരുണാന്ത്യം. പാലക്കാട് കിഴക്കഞ്ചേരി പനംകുറ്റി ജോമോന്റെ മകൻ ഏബൽ ആണ് മരിച്ചത്. തരിശുഭൂമിയിലെ ഉപയോഗശൂന്യമായി കിടന്ന വെള്ളക്കെട്ടിലാണ് കുട്ടിവീണത്.
കൂടെയുണ്ടായിരുന്ന മറ്റുകുട്ടികളുടെ കരച്ചില്‍കേട്ട് നടത്തിയ പരിശോധനയിലാണ് കുഴിയില്‍ അകപ്പെട്ട നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.