വി.എസിനെതിരെ ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശം ഉണ്ടായിട്ടില്ല: എ.കെ.ബാലന്
Tuesday, July 29, 2025 9:11 PM IST
തിരുവനന്തപുരം: പാർട്ടി സമ്മേളനങ്ങളിൽ വി.എസ്.അച്യുതാനന്ദനെതിരെ ക്യാപിറ്റല്‍ പണിഷ്മെന്റ് പരാമര്‍ശം ഉണ്ടായിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്. സമ്മേളനത്തിൽ പല കാര്യങ്ങളും ചര്‍ച്ചയില്‍ വന്നിട്ടുണ്ട്.
എന്നാല്‍ വി.എസിനെ വിശേഷിപ്പിച്ച വാക്ക് സമ്മേളനത്തില്‍ തങ്ങള്‍ എവിടെയും കേട്ടിട്ടില്ലെന്നും ബാലന് പറഞ്ഞു. സമ്മേളനത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ എന്താണെന്ന് തങ്ങള്‍ ആരും പുറത്തു പറയാറില്ല. പാര്‍ട്ടിയുടെ അന്തസിന് ചേരുന്ന ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. വി.എസ് മൗലികത ഉള്ള വ്യക്തിയായിരുന്നുവെന്നും എ.കെ.ബാലന് പറഞ്ഞു.
ഇണങ്ങിയും പിണങ്ങിയും നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് രൂപം നല്കിയ വ്യക്തിയാണ് വി.എസ്. തെറ്റായ വഴിയിലേക്ക് നീങ്ങുമ്പോള്‍ ശരിയായ വഴിയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം ഇടപെടല്‍ നടത്തിയെന്നും എ.കെ.ബാലന് പറഞ്ഞു.