ജില്ലാപഞ്ചായത്ത് വാര്‍ഡ് വിഭജനം: ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ് 31ന്
Tuesday, July 29, 2025 8:06 PM IST
തിരുവനന്തപുരം: ജില്ലാപഞ്ചായത്ത് വാര്‍ഡ് വിഭജന കരട് നിർദേശങ്ങൾ സംബന്ധിച്ച് പരാതി നൽകിയവരെ ഡീലിമിറ്റേഷൻ കമ്മീഷൻ നേരിൽകാണും. തിരുവനന്തപുരം തൈക്കാട് പിഡബ്ലൂഡി റെസ്റ്റ്ഹൗസിൽ 31ന് ഡീലിമിറ്റേഷൻ കമ്മീഷൻ സിറ്റിംഗ് നടത്തും.
31ന് രാവിലെ 9.30 ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പരാതിക്കാരെയും, രാവിലെ 11ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുള്ളവരെയുമാണ് കമ്മീഷൻ കേൾക്കുന്നത്.
ജില്ലാപഞ്ചായത്ത് കരട് വിഭജന നിർദേശങ്ങളിൻമേൽ നിശ്ചിത സമയപരിധിക്ക് മുൻപായി ഡീലിമിറ്റേഷൻ കമ്മീഷനോ, ജില്ലാകളക്ടർക്കോ പരാതി സമർപ്പിച്ചിട്ടുള്ളവർ മാത്രം ഹീയറിംഗിന് ഹാജരായാൽ മതിയാകും. 14 ജില്ലകളിലായി ആകെ 147 പരാതികളാണ് ലഭിച്ചത്.