ല​ണ്ട​ൻ: ഇ​ന്ത്യ​ൻ ടീ​മി​ന് പ​രി​ശീ​ല​ന​ത്തി​ന് മ​തി​യാ​യ സൗ​ക​ര്യ​മി​ല്ലെ​ന്ന് ആ​രോ​പി​ച്ച് കോ​ച്ച് ഗൗ​തം ഗം​ഭീ​റും ചീ​ഫ് ക്യു​റേ​റ്റ​ര്‍ ലീ ​ഫോ​ര്‍​ട്ടി​സും ത​മ്മി​ൽ വാ​ക്കേ​റ്റം. നാ​ലാം ടെ​സ്റ്റ് പൂ​ർ​ത്തി​യാ​യ​തി​നു പി​ന്നാ​ലെ ഇ​ന്ത്യ​ൻ ടീ​മം​ഗ​ങ്ങ​ൾ തി​ങ്ക​ളാ​ഴ്ച​യാ​ണ് ല​ണ്ട​നി​ലെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച ഇ​ന്ത്യ​ൻ ടീം ​പ​രി​ശീ​ല​നം ന​ട​ത്താ​നും ധാ​ര​ണ​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഓ​വ​ലി​ലെ ക്യു​റേ​റ്റ​ർ ലീ ​ഫോ​ർ​ട്ടി​സും ഗം​ഭീ​റും ത​മ്മി​ൽ ക​ന​ത്ത വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യ​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ലീ ​ഫോ​ർ​ട്ടി​സി​നു നേ​രെ വി​ര​ൽ ചൂ​ണ്ടി ഗം​ഭീ​ർ സം​സാ​രി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ലീ ​ഫോ​ര്‍​ട്ടി​സി​നോ​ട് ഞ​ങ്ങ​ള്‍ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് നി​ങ്ങ​ള്‍ പ​റ​യേ​ണ്ടെ​ന്ന് ഗം​ഭീ​ര്‍ പ​റ​യു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്.

വാ​ക്പോ​ര് കൈ​വി​ട്ടു​പോ​കു​മെ​ന്ന ഘ​ട്ട​ത്തി​ലെ​ത്തി​യ​തോ​ടെ ഇ​ന്ത്യ​ൻ പ​രി​ശീ​ല​ക സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഇ​ട​പെ​ട്ടാ​ണ് ഗം​ഭീ​റി​നെ പി​ടി​ച്ചു​മാ​റ്റി​യ​ത്.