ന്യൂ​ഡ​ൽ​ഹി: യെ​മ​നി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ ശരിയല്ലെന്നും വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യ​ത് സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ​വൃ​ത്ത​ങ്ങ​ൾ‌ അ​റി​യി​ച്ചു.

സ​ന​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ നി​മി​ഷ​പ്രി​യ​യു​ടെ​ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കാ​ൻ‌ ധാ​ര​ണ​യാ​യ​തെ​ന്ന് കാ​ന്ത​പു​രം എ.​പി.​അ​ബൂ​ബ​ക്ക​ർ മു​സ്ലീയാ​രുടെ ഓ​ഫീ​സ് അ​റി​യി​ച്ചി​രു​ന്നു. കാ​ന്ത​പു​ര​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം ശൈ​ഖ് ഉ​മ​ർ ഹ​ഫീ​ള് ത​ങ്ങ​ൾ നി​യോ​ഗി​ച്ച യ​മ​ൻ പ​ണ്ഡി​ത സം​ഘ​ത്തി​നു പു​റ​മെ നോ​ർ​ത്തേ​ൺ യെ​മ​നി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളും അ​ന്താ​രാ​ഷ്ട്ര ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്ത മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ളി​ലാ​ണ് തീ​രു​മാ​ന​മാ​യ​തെ​ന്നാ​യി​രു​ന്നു എ​ക്സി​ൽ പ​ങ്കു​വ​ച്ച വി​വ​രം.

വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യ ശേ​ഷ​മു​ള്ള മ​റ്റു കാ​ര്യ​ങ്ങ​ൾ കൊ​ല്ല​പ്പെ​ട്ട ത​ലാ​ലി​ന്‍റെ കു​ടും​ബ​വു​മാ​യു​ള്ള തു​ട​ർ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്നു​മാ​യി​രു​ന്നു കാ​ന്ത​പു​ര​ത്തി​ന്‍റെ ഓഫീ​സ് അ​റി​യി​ച്ച​ത്.