പാ​ല​ക്കാ​ട്: ആ​ന​ക്ക​ര​യി​ൽ ചെ​ങ്ക​ൽ ക്വാ​റി​ക്ക് സ​മീ​പം യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ന​ക്ക​ര താ​ണി​ക്കു​ന്ന് സ്വ​ദേ​ശി മി​ഥു​ൻ മ​നോ​ജി​നെ​യാ​ണ് (32) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കൂ​ട​ല്ലൂ​രി​ൽ ആ​ളൊ​ഴി​ഞ്ഞ ചെ​ങ്ക​ൽ ക്വാ​റി​ക്ക് സ​മീ​പം 30 അ​ടി​യോ​ളം താ​ഴ്ച​യി​ൽ ക​മി​ഴ്ന്ന് കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം. യു​വാ​വി​ന്‍റെ ബൈ​ക്കും ചെ​രി​പ്പു​ക​ളും സ​മീ​പ​ത്ത് നി​ന്നും ക​ണ്ടെ​ത്തി. മി​ഥു​നും സു​ഹൃ​ത്തും ഞാ​യ​റാ​ഴ്ച ക്വാ​റി പ​രി​സ​ര​ത്തെ​ത്തി​യി​രു​ന്നു.

കു​ടി​വെ​ള്ളം വാ​ങ്ങാ​നാ​യി പോ​യി തി​രി​ച്ച് വ​ന്ന​പ്പോ​ഴേ​ക്കും മി​ഥു​നെ കാ​ണാ​താ​യി. രാ​ത്രി വൈ​കി​യും വീ​ട്ടി​ലെ​ത്താ​താ​യ​തോ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.