കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പുള്ള നാട്ടില്‍ ആര്‍ക്കും എന്തും പറയാം: രാഹുല്‍ മാങ്കൂട്ടത്തില്‍
Monday, July 28, 2025 10:08 PM IST
പാലക്കാട്: സൈബർ ആക്രമണങ്ങളില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ. കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പുള്ള നാട്ടില്‍ ആര്‍ക്കും ആര്‍ക്കെതിരെയും എന്തും പറയാം.
മുഖമില്ലാത്തവര്‍ പറയുന്നത് ആര് ശ്രദ്ധിക്കുന്നുവെന്ന് ചോദിച്ച രാഹുൽ തനിക്കെതിരെ അപവാദപ്രചാരണങ്ങള്‍ പതിവാണെന്നും പറഞ്ഞു. ആർക്കെതിരെയും പറയാൻ പറ്റുന്ന കാര്യങ്ങളാണ് ഉയരുന്നത്.
പല സ്ത്രീകളുടെയും പേരുകൾ പറയുന്നു. നിയമവിരുദ്ധമായി എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് പറയുന്നവർക്ക് അറിവുണ്ടോ. മുഖമില്ലാതെ നടത്തുന്ന പ്രവർത്തനങ്ങൾ എത്ര കാലമായി തുടങ്ങിയിട്ട്. ഓരോ മാസവും ഓരോ കാര്യങ്ങൾ പറയുന്നു.
താനും തന്റെ മണ്ഡലത്തിലുള്ളവരും ഇത്തരത്തിലുള്ള ആക്രമണങ്ങളെ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.