വി.എസിന്റെ ചിതയിലെ ചൂടാറിയിട്ടില്ല; വിവാദങ്ങളിൽ കുരുക്കിയിടാൻ ശ്രമം: എം.സ്വരാജ്
Monday, July 28, 2025 9:20 PM IST
ആലപ്പുഴ: വി.എസിന്റെ ചിതയുടെ ചൂടാറും മുൻപ് അദ്ദേഹത്തെ വിവാദങ്ങളിൽ കുരുക്കിയിടാൻ ചിലർ ശ്രമിക്കുകയാണെന്ന് എം.സ്വരാജ്. ആദ്യകാലത്ത് സ്വീകരിച്ച നിലപാട് തന്നെ വി.എസ് മരണം വരെ തുടര്‍ന്നു.
അനുകൂല സാഹചര്യത്തില്‍ അല്ല കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായത്. വി.എസ് ഉയര്‍ത്തിയ തെളിമയാര്‍ന്ന രാഷ്ട്രീയം വരും കാലങ്ങളില്‍ തുടരുമെന്നും സ്വരാജ് പറഞ്ഞു. വി.എസ് ആരോഗ്യവാനായിരുന്ന കാലത്ത് നേരിട്ടുള്ള ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞവസാനിപ്പിച്ച വിഷയങ്ങളാണ് ഇപ്പോൾ വീണ്ടും ഉയർത്തിക്കൊണ്ട് വരുന്നത്.
വി.എസിനെ വിവാദങ്ങളുടെയും വിഭാഗീയതയുടെയും പ്രതീകമായി അവതരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. എല്ലാവരുടെയും സ്നേഹാദരങ്ങള്‍ക്ക് പാത്രമായ ലോകത്തിലെ ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റാണ് വി.എസ്.
അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഒരു കാലഘട്ടത്തിന്റെ ചരിത്രം അവസാനിക്കുകയാണെന്നും സ്വരാജ് പറഞ്ഞു.