കോ​ട്ട​യം: അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ നി​സാ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പെ​രു​ന്ന ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. റോ​ഡി​ലേ​ക്കു ക​യ​റി​യ ഓ​ട്ടോ​റി​ക്ഷ​യി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

നി​സാ​റി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.