ല​ണ്ട​ന്‍: ഇ​ന്ത്യ​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ അ​ഞ്ചാ​മ​ത്തേ​യും അ​വ​സാ​ന​ത്തേ​യും പോ​രാ​ട്ട​ത്തി​നു​ള്ള ഇം​ഗ്ല​ണ്ട് ടീ​മി​ല്‍ ഓ​ള്‍ റൗ​ണ്ട​ര്‍ ജാ​മി ഓ​വ​ര്‍​ട​നെ ഉ​ള്‍​പ്പെ​ടു​ത്തി. പ​ര​മ്പ​ര​യി​ലെ നി​ർ​ണാ​യ​ക മ​ത്സ​രം വ്യാ​ഴാ​ഴ്ച ഓ​വ​ലി​ല്‍ ന​ട​ക്കും.

ഇം​ഗ്ല​ണ്ടി​നാ​യി ടെ​സ്റ്റി​ൽ ഒ​രു ത​വ​ണ മാ​ത്ര​മാ​ണ് താ​രം ക​ളി​ച്ച​ത്. 2022ല്‍ ​ന്യൂ​സി​ല​ന്‍​ഡി​നെ​തി​രെ​യാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം. അ​ര​ങ്ങേ​റ്റ ടെ​സ്റ്റി​ല്‍ ത​ന്നെ അ​ര്‍​ധസെ​ഞ്ചു​റി നേ​ടി​യ താ​രം ര​ണ്ട് വി​ക്ക​റ്റു​ക​ളും വീ​ഴ്ത്തി​യി​രു​ന്നു. നി​ല​വി​ലെ 14 അം​ഗ സം​ഘ​ത്തെ നി​ല​നി​ര്‍​ത്തി​യാ​ണ് ഓ​വ​ര്‍​ട്ട​നെ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്.

ക്യാ​പ്റ്റ​ന്‍ ബെ​ന്‍ സ്റ്റോ​ക്‌​സി​ന് പ​രി​ക്കു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഓ​വ​ര്‍​ട​നെ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. ടീ​മി​ന് പു​തി​യ ബോ​ള​ര്‍​മാ​രെ ആ​വ​ശ്യ​മാ​ണെ​ന്ന് സ്‌​റ്റോ​ക്‌​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പ​ര​മ്പ​ര​യി​ൽ ഇം​ഗ്ല​ണ്ട് 2 - 1 മു​ന്നി​ലാ​ണ്.

ഇം​ഗ്ല​ണ്ട് ടീം: ​ബെ​ന്‍ സ്റ്റോ​ക്‌​സ് (ക്യാ​പ്റ്റ​ന്‍), ജോ​ഫ്ര ആ​ര്‍​ച്ച​ര്‍, ഗ​സ് അ​റ്റ്കി​ന്‍​സ​ന്‍, ജേ​ക്ക​ബ് ബേ​തേ​ല്‍, ഹാ​രി ബ്രൂ​ക്ക്, ബ്ര​യ്ഡ​ന്‍ കാ​ര്‍​സ്, സാ​ക് ക്രൗ​ളി, ലി​യാം ഡോ​സ​ന്‍, ബെ​ന്‍ ഡ​ക്ക​റ്റ്, ജാ​മി ഓ​വ​ര്‍​ട​ന്‍, ഒ​ലി പോ​പ്പ്, ജോ ​റൂ​ട്ട്, ജാ​മി സ്മി​ത്ത്, ജോ​ഷ് ടം​ഗ്, ക്രി​സ് വോ​ക്‌​സ്.