കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​ക്കേ​സി​ലെ പ്ര​തി ജോ​ളി​ക്കെ​തി​രെ നി​ർ​ണാ​യ​ക മൊ​ഴി​യു​മാ​യി ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ. ജോ​ളി​യു​ടെ ആ​ദ്യ ഭ​ർ​ത്താ​വ് റോ​യ് തോ​മ​സ് മ​രി​ച്ച​ത് സ​യ​നൈ​ഡ് ഉ​ള്ളി​ൽ​ച്ചെ​ന്നാ​ണെ​ന്ന് ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി.

ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​ന്‍ ഡോ.​കെ.​പ്ര​സ​ന്ന​നാ​ണ് കോ​ഴി​ക്കോ​ട് പ്ര​ത്യേ​ക വി​ചാ​ര​ണ കോ​ട​തി​യി​ല്‍ നി​ർ​ണാ​യ​ക മൊ​ഴി ന​ല്‍​കി​യ​ത്. റോ​യി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി​യ ഡോ​ക്ട​റു​ടെ സം​ശ​യ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് രാ​സ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നും ഡോ.​കെ.​പ്ര​സ​ന്ന​ൻ മൊ​ഴി​ന​ൽ​കി.

ക​ട​ല​ക്ക​റി​യി​ൽ സ​യ​നൈ​ഡ് ക​ല​ർ​ത്തി ജോ​ളി ആ​ദ്യ ഭ​ർ​ത്താ​വ് റോ​യ് തോ​മ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ഈ ​കേ​സി​ന്‍റെ വി​ചാ​ര​ണ​യി​ലാ​ണ് സ​യ​നൈ​ഡി​ന്‍റെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച് ഡോ​ക്ട​ര്‍ മൊ​ഴി ന​ല്‍​കി​യ​ത്.

2002 മു​ത​ൽ 2016 വ​രെ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​രെ ജോ​ളി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.