പുതുശേരി കടവിൽ തോണി മറിഞ്ഞു; ഒരാൾക്ക് ദാരുണാന്ത്യം
Monday, July 28, 2025 5:07 PM IST
വയനാട്: പുതുശേരി കടവിൽ സർവീസ് നടത്തിയിരുന്ന തോണി മറിഞ്ഞ് ഒരാൾ മരിച്ചു. തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ മുണ്ടക്കുറ്റി സ്വദേശി ബാലകൃഷ്ണൻ (50) ആണ് മരിച്ചത്.
അപകട സമയത്ത് തോണിയിൽ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ബാലകൃഷ്ണനായിരുന്നു തോണി തുഴഞ്ഞിരുന്നത്. അപകടം നടന്നയുടനെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ബാലകൃഷ്ണന്റെ ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ മറ്റുള്ളവർ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ബാലകൃഷ്ണന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.