ന്യൂ​ഡ​ൽ​ഹി: ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റി​നെ അ​പ​ല​പി​ച്ച് ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ന്യൂ​ന​പ​ക്ഷ പീ​ഡ​ന​മാ​ണി​ത്. മ​ത​സ്വാ​ത​ന്ത്ര്യം ഭ​ര​ണ​ഘ​ട​നാ​വ​കാ​ശ​മാ​ണ്. മി​ണ്ടാ​തി​രി​ക്കി​ല്ലെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി എ​ക്സി​ല്‍ കു​റി​ച്ചു.

ര​ണ്ട് ക​ന്യാ​സ്ത്രീ​ക​ളെ ജ​യി​ലി​ല​ട​ച്ചു. ഇ​ത് നീ​തി​യ​ല്ല. ബി​ജെ​പി-​ആ​ർ​എ​സ്എ​സ് ആ​ൾ​ക്കൂ​ട്ട ഭ​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

പാ​ർ​ല​മെ​ന്‍റി​ലും ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ചു പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു രാ​ജ്യ​സ​ഭ​യും ലോ​ക്സ​ഭ​യും സ്തം​ഭി​ച്ചി​രു​ന്നു.