യുപിയിലെ ക്ഷേത്രത്തില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് അപകടം; രണ്ട് പേര് മരിച്ചു
Monday, July 28, 2025 9:14 AM IST
ലക്നോ: യുപിയിലെ ബാരാബങ്കിയിലുള്ള അസനേഷ്യര് ക്ഷേത്രത്തില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. ഇന്ന് രാവിലെയാണ് അപകടം.
ക്ഷേത്രപരിസരത്ത് ഉണ്ടായിരുന്ന കുരങ്ങന് വൈദ്യുതി ലൈനില്‍ പിടിച്ചുവലിച്ചതോടെ ഇത് പൊട്ടി സമീപത്തെ ഷെഡിന് മുകളിലേക്ക് വീഴുകയായിരുന്നു. ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയവരാണ് അപകടത്തില്‍പെട്ടത്. അപകടത്തിന് പിന്നാലെ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലുംപെട്ട് 29 പേര്‍ക്ക് പരിക്കറ്റതായാണ് വിവരം.