അഹങ്കാരത്തിന് കൈയും കാലും വെച്ചിരിക്കുന്നു; വി.ഡി.സതീശനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശൻ
Sunday, July 27, 2025 3:18 PM IST
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ രൂക്ഷമായി വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അഹങ്കാരത്തിന് കൈയും കാലും വെച്ചിരിക്കുന്ന ആളാണ് സതീശൻ. മുഖ്യമന്ത്രിയാകുമെന്ന് കരുതിയാണ് ഈ അഹങ്കാരം.
പറവൂരിലെ പരിപാടിയിലാണ് വെള്ളാപ്പള്ളിയുടെ രൂക്ഷ വിമർശനം.സതീശന്റെ മണ്ഡലത്തിൽ എത്തി കാര്യങ്ങൾ പറയാതെ പോകുന്നത് സമുദായത്തിന്റെ അന്തസിന് ചേരില്ലെന്നും തന്റെ പൗരുഷത്തിന് ചേരുന്നതല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഞങ്ങളുടെ സമുദായത്തെ അധിക്ഷേപിച്ച ആളാണ് സതീശൻ.
ഈഴവന് വേണ്ടി സതീശൻ എന്ത് ചെയ്തു. സതീശൻ മണ്ഡലത്തിൽ എന്താണ് ചെയ്തത്. ഈഴവനായ സുധാകരനെ പുറത്ത് ചാടിച്ചു. മതേതരവാദിയാണെങ്കിൽ ഈഴവർക്ക് എന്താണ് നൽകിയതെന്ന് സതീശൻ പറയട്ടെ. ഏതെങ്കിലും ഈഴവന് എന്തെങ്കിലും നൽകിയോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.