ഡെ​റാ​ഡൂ​ണ്‍: ഹ​രി​ദ്വാ​റി​ലെ മ​ന്‍​സ ദേ​വി ക്ഷേ​ത്ര​ത്തി​ലെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ആ​റു​പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. പ്ര​ധാ​ന ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള റോ​ഡി​ലെ പ​ടി​ക്കെ​ട്ടി​ലാ​ണ് തി​ക്കും തി​ര​ക്കു​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ മു​പ്പ​ത്ത​ഞ്ചു​പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ക്ഷേ​ത്ര​ത്തി​ല്‍ വ​ലി​യ ജ​ന​ക്കൂ​ട്ടം എ​ത്തി​ച്ചേ​ര്‍​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് തി​ക്കും തി​ര​ക്കു​മു​ണ്ടാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സം​സ്ഥാ​ന ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യു​ടെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പ​ടി​ക്കെ​ട്ടി​ൽ നി​ന്ന ഒ​രാ​ൾ​ക്ക് വൈ​ദ്യു​താ​ഘാ​തം ഏ​റ്റെ​ന്ന അ​ഭ്യൂ​ഹം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച​തോ​ടെ​യാ​ണ് തി​ക്കും തി​ര​ക്കു​മു​ണ്ടാ​യ​ത്. ഏ​ത് വ​ഴി പു​റ​ത്തി​റ​ങ്ങ​ണ​മെ​ന്ന് അ​റി​യാ​തെ കു​ഴ​ങ്ങി​യ​തോ​ടെ പ​ല​രും തി​ര​ക്കി​നി​ട​യി​ൽ വീ​ണു​പോ​വു​ക​യാ​യി​രു​ന്നു.