ബാ​ത്തു​മി: ചെ​സ് വ​നി​താ ലോ​ക​ക​പ്പ് ഫൈ​ന​ലി​ന്‍റെ ര​ണ്ടാം​ മത്സരം ഇ​ന്ന് ന​ട​ക്കും. ഇ​ന്ത്യ​യു​ടെ കൊ​നേ​രു ഹം​പി​യും ദി​വ്യ ദേ​ശ്മു​ഖും ത​മ്മി​ലു​ള്ള വാ​ശി​യേ​റി​യ ആ​ദ്യ മ​ത്സ​രം സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന ര​ണ്ടാം ക്ലാ​സി​ക്ക​ല്‍ മ​ത്സ​ര​ത്തി​ല്‍ ഇ​രു​വ​രും വീണ്ടും ഏ​റ്റു​മു​ട്ടു​ന്ന​ത്. ര​ണ്ടാം ഗെ​യിം ഇ​ന്ത്യ​ന്‍ സ​മ​യം വൈ​കു​ന്നേ​രം 4.45 ന് ​ആ​രം​ഭി​ക്കും. സ്‌​കോ​റു​ക​ള്‍ തു​ല്യ​നി​ല​യി​ല്‍ തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ ലോ​ക ജേ​താ​വി​നെ നി​ര്‍​ണ​യി​ക്കാ​ന്‍ തി​ങ്ക​ളാ​ഴ്ച ടൈ​ബ്രേ​ക്ക​റു​ക​ള്‍ ന​ട​ക്കും.

ടൈ​ബ്രേ​ക്ക​ര്‍ പ​ത്തു മി​നി​റ്റ് വീ​ത​മു​ള്ള ര​ണ്ട് റാ​പ്പി​ഡ് ഗെ​യി​മാ​ണ്. ഓ​രോ നീ​ക്ക​ത്തി​നും 10 സെ​ക്ക​ന്‍​ഡ് ഇ​ന്‍​ക്രി​മെ​ന്‍റു​ണ്ട്. ര​ണ്ട് റാ​പ്പി​ഡ് ഗെ​യി​മി​നു​ശേ​ഷ​വും സ​മ​നി​ല​യാ​ണെ​ങ്കി​ല്‍ അ​ഞ്ച് മി​നി​റ്റ് വീ​ത​മു​ള്ള, മൂ​ന്ന് സെ​ക്ക​ന്‍​ഡ് ഇ​ന്‍​ക്രി​മെ​ന്‍റു​ള്ള ര​ണ്ട് മ​ത്സ​രം​കൂ​ടി ന​ട​ത്തും.

അ​വി​ടെ​യും സ​മ​നി​ല​യാ​ണെ​ങ്കി​ല്‍ മൂ​ന്നു മി​നി​റ്റി​ന്‍റെ ര​ണ്ട് ബ്ലി​റ്റ്‌​സ്. തു​ട​ര്‍​ന്ന് ജേ​താ​ക്ക​ളെ നി​ശ്ച​യി​ക്കു​ന്ന​തു​വ​രെ 3+2 ബ്ലി​റ്റ്‌​സ് മ​ത്സ​രം അ​ര​ങ്ങേ​റും. ആ​ദ്യ മ​ത്സ​ര​ത്തി​ൽ വെ​ള്ള ക​രു​ക്ക​ളു​മാ​യി ക​ളി​ച്ച ദി​വ്യ, ക്വീ​ന്‍​സ് ഗാം​ബി​റ്റ് ആ​ക്‌​സെ​പ്റ്റ​ഡി​ലൂ​ടെ തു​ട​ക്ക​ത്തി​ല്‍​ത്ത​ന്നെ മു​ന്‍​തൂ​ക്കം നേ​ടി.

എ​ന്നാ​ല്‍ തു​ട​ക്ക​ത്തി​ലെ പ​ത​ര്‍​ച്ച​യി​ല്‍ നി​ന്ന് ഹം​പി തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. 16-ാം നീ​ക്ക​ത്തി​ൽ ഹം​പി മി​ക​ച്ച ഫോം ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.