ക​ണ്ണൂ​ർ: ആ​റ​ളം മേ​ഖ​ല​യി​ൽ മ​ല​വെ​ള്ള പാ​ച്ചി​ൽ. വ​ന​മേ​ഖ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യെ​ന്നാ​ണ് സം​ശ​യം. ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ പ​തി​മൂ​ന്നാം ബ്ലോ​ക്ക്, പ​തി​നൊ​ന്നാം ബ്ലോ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്റെ ഭാ​ഗ​മാ​യി ആ​ളു​ക​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചു.

50ല​ധി​കം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. പ​ഴ​ശി​ട്ട​റു​ക​ൾ തു​റ​ക്കു​മെ​ന്ന് ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ അ​റി​യി​ച്ചു. പ​ഴ​ശ്ശി ഡാ​മി​ന്‍റെ താ​ഴെ ഭാ​ഗ​ത്ത് ഇ​രു​ക​ര​ക​ളി​ലും ഉ​ള്ള ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി.

പ​ഴ​ശി ഡാ​മി​ന്‍റെ 13 ഷ​ട്ട​റു​ക​ൾ മൂ​ന്നു മീ​റ്റ​ർ വീ​ത​വും ഒ​രു ഷ​ട്ട​ർ ര​ണ്ട​ര മീ​റ്റ​റും ഉ​യ​ർ​ത്തി. നി​ല​വി​ലെ ജ​ല​നി​ര​പ്പ് 23.10 മീ​റ്റ​റാ​ണ്.