തി​രു​വ​ന​ന്ത​പു​രം: സം​വി​ധാ​യ​ക​ൻ കെ. ​മ​ധു​വി​നെ സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ (കെ​എ​സ്എ​ഫ്ഡി​സി) ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ചു. ഷാ​ജി എ​ൻ. ക​രു​ണി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം.

ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​മാ​യി പ​ക​രം ചെ​യ​ർ​മാ​നെ സ​ർ​ക്കാ​ർ നി​യ​മി​ച്ചി​രു​ന്നി​ല്ല. സി​നി​മ കോ​ൺ​ക്ലേ​വ് അ​ട​ക്കം അ​ടു​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ നി​യ​മ​നം.

ഷാ​ജി എ​ൻ. ക​രു​ണി​ന്റെ ഭ​ര​ണ​സ​മി​തി​യി​ൽ ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന്റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​മാ​യി​രു​ന്നു കെ. ​മ​ധു. സി​നി​മ വ്യ​വ​സാ​യ​ത്തി​നു വേ​ണ്ടി ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്യു​മെ​ന്നും പ​ദ​വി ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നും മ​ധു പ​റ​ഞ്ഞു.