കമൽ ഹാസൻ ഇനി രാജ്യസഭാ എംപി; സത്യപ്രതിജ്ഞ ചെയ്തത് തമിഴിൽ
Friday, July 25, 2025 2:18 PM IST
ന്യൂഡൽഹി: തമിഴ് സിനിമയിലെ ഉലകനായകൻ കമൽ ഹാസൻ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എംഎൻഎമ്മിന്റെ (മക്കൾ നീതി മയ്യം) പിന്തുണയ്ക്ക് പകരമായി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത ഭരണകക്ഷിയായ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ പിന്തുണയോടെയാണ് കമൽ ഹാസനെ നാമനിർദേശം ചെയ്തത്.
കഴിഞ്ഞ ജൂൺ ആറിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, വി.സി.കെ. നേതാവ് തിരുമാവളവൻ, എംഡിഎംകെ നേതാവ് വൈകോ, തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ സെൽവപെരുന്തഗൈ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കമൽ നാമനിർദേശപത്രിക നൽകിയത്. കമലിന് പുറമെ മറ്റ് അഞ്ച് പേർ കൂടി കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.