കോ​ട്ട​യം: സു​മി​ത് ജോ​ർ​ജ് ബി​ജെ​പി ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ദീ​ർ​ഘ​കാ​ല​മാ​യി ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​മാ​യും ആ​ൻ​ഡ​മാ​ൻ, ക​ർ​ണാ​ട​ക, സി​ക്കിം സം​സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​ഭാ​രി​യാ​യും ബി​ജെ​പി സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. പാ​ലാ വ​ല​വൂ​ർ സ്വ​ദേ​ശി​യാ​ണ്.