ധാക്കാ വിമാനാപകടം; മെഡിക്കൽ സംഘത്തെ അയച്ച് ഇന്ത്യ
Wednesday, July 23, 2025 12:25 AM IST
ധാക്ക: വിമാനാപകടത്തിൽ പരിക്കേറ്റവരെ ശുശ്രൂഷിക്കാൻ വിദഗ്ധ മെഡിക്കൽ സംഘത്തെ ബംഗ്ലാദേശിലേക്ക് അയച്ച് ഇന്ത്യ. ഡോക്ടർമാരെയും നഴ്സുമാരുടെയും സംഘത്തെയാണ് അയച്ചത്.
നിലവിലെ അവസ്ഥ നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമുണ്ടെങ്കിൽ കൂടുതൽ മെഡിക്കൽ സംഘത്തെ ധാക്കയിലേക്ക് അയക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ധാക്കയുടെ വടക്കൻ മേഖലയിലുള്ള മൈൽസ്റ്റോൺ സ്കൂളിലേക്ക് വിമാനം പതിച്ചുണ്ടായ അപകടത്തിൽ 171 പേർക്ക് പരിക്കേറ്റിരുന്നു. 25 കുട്ടികൾ ഉൾപ്പടെ 31പേരാണ് അപകടത്തിൽ മരിച്ചത്.
വിമാനാപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും പിന്തുണയും സഹായവും ഉറപ്പുനൽകുകയും ചെയ്തിരുന്നു.