തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള്ള ക​ര​ട് പ​ട്ടി​ക ബു​ധ​നാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക ഓ​ഗ​സ്റ്റ് 30ന് ​പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ എ.​ഷാ​ജ​ഹാ​ൻ അ​റി​യി​ച്ചു.

ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ 1034 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ 20998 വാ​ർ​ഡു​ക​ളി​ലാ​യി 2,66,78,256 (1,26,32,186 പു​രു​ഷ​ന്മാ​രും, 1,40,45,837 സ്ത്രീ​ക​ളും, 233 ട്രാ​ൻ​സ്‌​ജെ​ൻ​ഡ​റും) വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. 2024ൽ ​സ​മ്മ​റി​റി​വി​ഷ​ൻ ന​ട​ത്തി​യ വോ​ട്ട​ർ​പ​ട്ടി​ക പു​തി​യ വാ​ർ​ഡു​ക​ളി​ലേ​ക്കു ക്ര​മീ​ക​രി​ച്ചാ​ണ് ക​ര​ട് പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

2020ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം നി​ല​വി​ലു​ണ്ടാ​യി​രു​ന്ന വോ​ട്ട​ർ​പ​ട്ടി​ക 2023 ഒ​ക്ടോ​ബ​റി​ലും 2024 ജൂ​ലൈ​യി​ലും സ​മ്മ​റി​റി​വി​ഷ​ൻ ന​ട​ത്തി​യി​രു​ന്നു. 2024 ജൂ​ലൈ​യി​ൽ പു​തു​ക്കി​യ ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ 2,68,57,023 വോ​ട്ട​ർ​മാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. 2,68,907 പേ​രെ പു​തു​താ​യി ചേ​ർ​ക്കു​ക​യും അ​ന​ർ​ഹ​രാ​യ 4,52,951 പേ​രെ പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

2024 ജൂ​ലൈ​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച അ​ന്തി​മ​വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ആ​കെ 2,66,72,979 വോ​ട്ട​ർ​മാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന വാ​ർ​ഡു​ക​ളി​ൽ അ​തി​നു​ശേ​ഷം പ​ട്ടി​ക പു​തു​ക്കി​യി​രു​ന്നു. ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ല്ലേ​ജ്, താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ sec.kerala.gov.in വെ​ബ് സൈ​റ്റി​ലും പ​രി​ശോ​ധ​ന​യ്ക്ക് ല​ഭി​ക്കും.

ഓ​ഗ​സ്റ്റ് ഏ​ഴു​വ​രെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. 2025 ജ​നു​വ​രി ഒ​ന്നി​നോ അ​തി​ന് മു​ൻ​പോ 18 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാം. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പു​തു​താ​യി പേ​രു ചേ​ർ​ക്കു​ന്ന​തി​നും (ഫാ​റം 4) അ​പേ​ക്ഷ, ഉ​ൾ​ക്കു​റി​പ്പു​ക​ൾ തി​രു​ത്തു​ന്ന​തി​നും (ഫാ​റം 6), സ്ഥാ​ന​മാ​റ്റം വ​രു​ത്തു​ന്ന​തി​നും (ഫാ​റം 7) സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ sec.kerala.gov.in വെ​ബ് സൈ​റ്റി​ൽ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം.

ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​മ്പോ​ൾ ഹി​യ​റിം​ഗി​നു​ള്ള ക​മ്പ്യൂ​ട്ട​ർ ജ​ന​റേ​റ്റ​ഡ് നോ​ട്ടീ​സ് ല​ഭി​ക്കും. നോ​ട്ടീ​സി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള തീ​യ​തി​യി​ൽ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം ഹി​യ​റിം​ഗി​ന് നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.