മുംബൈ ട്രെയിൻ സ്ഫോടനക്കേസ്; പ്രതികളെ വെറുതെവിട്ട വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിൽ
Tuesday, July 22, 2025 12:19 PM IST
മുംബൈ: 2006ലെ മുംബൈ ട്രെയിൻ സ്ഫോടന കേസിലെ 12 പ്രതികളെയും വെറുതെ വിട്ട് ബോംബൈ ഹൈക്കോടതിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ. ഹർജി കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.
തിങ്കളാഴ്ചയാണ് കേസിലെ 12 പ്രതികളെ വെറുതെ വിട്ടുകൊണ്ട് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. 2015ൽ വിചാരണക്കോടതി 12 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
തുടർന്ന് ഇവരിൽ അഞ്ച് പേർക്ക് വധശിക്ഷയും മറ്റുള്ളവർക്ക് ജീവപര്യന്തം തടവും ശിക്ഷയായി വിധിച്ചിരുന്നു. 189 പേർ കൊല്ലപ്പെടുകയും 800 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം നടന്ന് 19 വർഷങ്ങൾക്ക് ശേഷമാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.
കോടതി വിധി ഞെട്ടിപ്പിക്കുന്നതാണെന്നും ഇതിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തിങ്കളാഴ്ച പ്രതികരിച്ചിരുന്നു.