ഹ​രാ​രെ: ത്രി​രാ​ഷ്ട്ര ടി20 ​പ​ര​മ്പ​ര​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ഇ​ന്ന് ന്യൂ​സി​ല​ൻ​ഡി​നെ നേ​രി​ടും. ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം 4.30 മു​ത​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക. ഹ​രാ​രെ സ്പോ​ർ​ട്സ് ക്ല​ബ് സ്റ്റേ​ഡി​യ​മാ​ണ് വേ​ദി.

ഇ​രു ടീ​മു​ക​ളും പ​ര​മ്പ​ര​യി​ലെ മൂ​ന്നാം വി​ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ട് ത​വ​ണ സിം​ബാ​ബ്‌​വെ​യെ തോ​ൽ​പ്പി​ച്ച​പ്പോ​ൾ ന്യൂ​സി​ല​ൻ​ഡ് ഒ​രു ത​വ​ണ ദ​ക്ഷി​ണാ​ഫ്രി​ക്ക​യേ​യും ഒ​രു ത​വ​ണ സിം​ബാ​ബ്‌​വെ​യേ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.

ഇ​രു ടീ​മു​ക​ളും ഏ​റ്റു​മു​ട്ടി​യ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ 21 റ​ൺ‌​സി​നാ​ണ് ന്യൂ​സി​ല​ൻ​ഡ് വി​ജ​യി​ച്ച​ത്.