ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്‍റെ മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന് കേ​ന്ദ്ര സ​ർ​ക്കാ​രും ആ​ദ​രം അ​ർ​പ്പി​ക്കും. സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ൽ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ പ്ര​ത്യേ​ക പ്ര​തി​നി​ധി​യെ അ​യ​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം വി ​എ​സ് അ​ച്യു​താ​ന​ന്ദ​നോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി സം​സ്ഥാ​ന​ത്ത് 3 ദി​വ​സം ഔ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് സം​സ്ഥാ​ന​ത്ത് പൊ​തു അ​വ​ധി​യും പ്ര​ഖ്യാ​പി​ച്ചു​ണ്ട്. ഇ​ന്ന് സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ളി​ൽ ദേ​ശീ​യ പ​താ​ക പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടും.

സം​സ്ഥാ​ന​ത്ത് പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ ഇ​ന്ന​ത്തെ എ​ല്ലാ പ​രീ​ക്ഷ​ക​ളും ഇ​ന്‍റ​ർ​വ്യൂ​ക​ളും മാ​റ്റി വ​ച്ചെ​ന്ന് പി​എ​സ്‍​സി അ​റി​യി​ച്ചി​ട്ടു​ണ്ട്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും പി ​എ​സ് സി ​വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

വി.​എ​സി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ലാ വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പും മാ​റ്റി​യി​ട്ടു​ണ്ട്. ഈ ​മാ​സം 26 ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​യ​ത്.

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​​രം 3.20 നാ​യി​രു​ന്നു വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ ജി​വി​ത​ത്തോ​ട് വി​ട​പ​റ​ഞ്ഞ​ത്.