ന്യൂ​ഡ​ല്‍​ഹി: മു​ന്‍ മു​ഖ്യ​മ​ന്ത്രി വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി അ​നു​ശോ​ചി​ച്ചു. നീ​തി​ക്കും ജ​നാ​ധി​പ​ത്യ​ത്തി​നും വേ​ണ്ടി അ​ക്ഷീ​ണം ശ​ബ്ദ​മു​യ​ർ​ത്തി​യി​രു​ന്ന സ​ഖാ​വ് വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി എ​ക്സി​ൽ കു​റി​ച്ചു.

പാ​വ​പ്പെ​ട്ട​വ​രു​ടെ​യും പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും പോ​രാ​ളി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ള​രാ​ത്ത ശ​ബ്ദ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. പ​രി​സ്ഥി​തി, പൊ​തു​ജ​ന​ക്ഷേ​മം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ ധീ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്ത് മൂ​ല്യാ​ധി​ഷ്ഠി​ത രാ​ഷ്ട്രീ​യം ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും സ​ഖാ​ക്ക​ള്‍​ക്കും ആ​രാ​ധ​ക​ര്‍​ക്കും എ​ന്‍റെ അ​നു​ശോ​ച​ന​മെ​ന്നും രാ​ഹു​ല്‍ കു​റി​ച്ചു.

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ​യാ​ണ് വി.​എ​സി​ന്‍റെ അ​ന്ത്യം സം​ഭ​വി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് രാ​ത്രി മു​ത​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ക്കും. നാ​ളെ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ തി​രു​വ​ന​ന്ത​പു​രം ദ​ർ​ബാ​ർ ഹാ​ളി​ലും പൊ​തു​ദ​ർ​ശ​ന​മു​ണ്ടാ​കും.