വിടവാങ്ങിയത് രണ്ടക്ഷരം കൊണ്ട് രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിയ നേതാവ്: വി.ഡി.സതീശൻ
Monday, July 21, 2025 7:48 PM IST
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് അനുശോചിച്ചു. രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവാണ് വി.എസെന്ന് പ്രതിപക്ഷ നേതാവിന്റെ അനുശോചന കുറിപ്പില്‍ പറയുന്നു.
നിയമസഭയ്ക്കത്തും പുറത്തും മൂര്‍ച്ചയേറിയ നാവായിരുന്നു അദ്ദേഹത്തിന്റേത്. കൊക്കകോളയ്ക്ക് എതിരായ സമരം ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതി സംരക്ഷണത്തിന് വേണ്ടിയും ജലചൂഷണത്തിന് എതിരെയും നടത്തിയ സമരങ്ങളിലും വി.എസ്. തന്നെയായിരുന്നു നേതാവ്.
പ്രതിപക്ഷ നേതാവെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും താന്‍ അടുത്തറിയാന്‍ ശ്രമിച്ചയാളാണ് വി.എസെന്നും വി.ഡി. സതീശന് പറഞ്ഞു. ലോട്ടറി വിവാദം ഉള്‍പ്പെടെ കേരള രാഷ്ട്രീയം വലിയ തോതില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന നിലപാട് എത്രയോ തവണ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് വി .എസ് സ്വീകരിച്ചിട്ടുണ്ടെന്നും സതീശൻ വ്യക്തമാക്കി.