വി.എസിന്റെ നില ഗുരുതരമായി തുടരുന്നു; മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ആശുപത്രിയിൽ
Monday, July 21, 2025 3:46 PM IST
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
അദ്ദേഹത്തിന്റെ രക്തസമ്മർദത്തിൽ വ്യതിയാനമുണ്ടായതായാണ് റിപ്പോർട്ട്. ഇതോടെ, വിദഗ്ധ ഡോക്ടർമാരുടെ സംഘം വി.എസിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ് വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.