മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വിദേശസംഭാവന; കേരളത്തില്‍നിന്ന് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് ധനസഹമന്ത്രി
Monday, July 21, 2025 3:35 PM IST
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വിദേശസംഭാവനയ്ക്കായി കേരളത്തില്‍നിന്ന് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് ധനസഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയില്‍ പറഞ്ഞു. മഹാരാഷ്ട്രയ്ക്ക് അനുമതി നല്‍കിയത് ചട്ടപ്രകാരമാണെന്നും മന്ത്രി വ്യക്തമാക്കി.
അടൂര്‍ പ്രകാശിന്റെ ചോദ്യത്തിനാണ് മറുപടി. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം വാങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്, 2018ലെ പ്രളയകാലത്ത് കേരളത്തിന് ഇത് നിഷേധിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ കാരണം വ്യക്തമാക്കാനുമായിരുന്നു ചോദ്യം.
മഹാരാഷ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്ന് മന്ത്രി മറുപടി പറഞ്ഞു. ഇതിന് ചട്ടപ്രകാരമുള്ള അപേക്ഷ മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദേശസഹായം സ്വീകരിക്കാന്‍ അനുമതി നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.