കനത്ത മഴ; ലാൻഡ് ചെയ്യുന്നതിനിടെ എയർഇന്ത്യ വിമാനം റെൺവേയിൽ നിന്നും തെന്നിമാറി
Monday, July 21, 2025 2:06 PM IST
മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ എയർഇന്ത്യ വിമാനം റെൺവേയിൽ നിന്നും തെന്നിമാറി. കനത്ത മഴയാണ് അപകടത്തിന് കാരണം.
സംഭവത്തിൽ വിമാനത്തിന്റെ ഒരു എഞ്ചിന് തകരാർ സംഭവിച്ചു. റെൺവേയ്ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണ്.
കൊച്ചിയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ പരിശോധനകൾ നടന്നുവരികയാണെന്ന് എയർഇന്ത്യ അറിയിച്ചു.
അതേസമയം, കനത്ത മഴയെ തുടർന്ന് മുംബൈയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഗതാഗത സേവനങ്ങൾ തടസപ്പെട്ടിട്ടുണ്ട്.