കൊ​ല്ലം: ഷാ​ര്‍​ജ​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കൊ​ല്ലം സ്വ​ദേ​ശി അ​തു​ല്യ​യു​ടെ കേ​സ് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക എ​ട്ടം​ഗ അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചു. ച​വ​റ തെ​ക്കും​ഭാ​ഗം എ​സ്എ​ച്ച്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും അ​ന്വേ​ഷ​ണം ന​ട​ക്കു​ക.

ക​രു​നാ​ഗ​പ്പ​ള്ളി എ​എ​സ്പി അ​ഞ്ജ​ലി ഭാ​വ​ന സം​ഘ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കും. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി, പ്ര​തി സ​തീ​ഷി​ന്‍റെ ക്രൂ​ര​ത ചി​ത്രീ​ക​രി​ച്ച മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ടു​ക്കും.

അ​തു​ല്യ​യു​ടെ കു​ടും​ബ​ത്തി​ന്‍റെ വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പ്ര​തി സ​തീ​ഷി​നെ നാ​ട്ടി​ൽ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പോ​ലീ​സ് ആ​രം​ഭി​ച്ചു. ആ​വ​ശ്യ​മെ​ങ്കി​ൽ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കാ​നും അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.