ലോഡ്ജിൽ യുവതി കൊല്ലപ്പെട്ടു; സുഹൃത്ത് കസ്റ്റഡിയിൽ
Monday, July 21, 2025 6:32 AM IST
കൊച്ചി : യുവതിയെ ലോഡ്ജിൽവച്ച് കൊലപ്പെടുത്തിയ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം കുണ്ടറ സ്വദേശി അഖില കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്തായ നേര്യമംഗലം സ്വദേശി ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആലുവ നഗരത്തിൽ പ്രവർത്തിക്കുന്ന തോട്ടുംങ്കൽ ലോഡ്ജിൽവച്ച് ഞായറാഴ്ച അർധരാത്രിയോടെ ആണ് സംഭവമുണ്ടായത്. ഇരുവരും ഇടയ്ക്ക് ഇവിടെ വന്ന് താമസിക്കാറുണ്ടെന്ന് ലോഡ്ജ് ജീവനക്കാര്‍ മൊഴി നൽകി.
മുറിയിൽ വെച്ച് വഴക്കുണ്ടാകുകയും തുടർന്ന് യുവാവ് അഖിലയുടെ കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. ഇതിന് ശേഷം യുവാവ് തന്റെ സുഹൃത്തക്കളെ വീഡിയോ കോൾ വിളിച്ച് മൃതദേഹം കാണിച്ചു കൊടുക്കുകയായിരുന്നു.
ഈ സുഹൃത്തുക്കളാണ് സംഭവം പോലീസിനെ അറിയിച്ചത്. പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരുകയാണ്.