ഹ​രാ​രെ: ത്രി​രാ​ഷ്ട്ര ടി20 ​പ​ര​മ്പ​ര​യി​ല്‍ സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഏ​ഴ് വി​ക്ക​റ്റി​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക വി​ജ​യി​ച്ച​ത്.

ഹ​രാ​രെ സ്‌​പോ​ര്‍​ട്‌​സ് ക്ല​ബി​ല്‍ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ സിം​ബാ​ബ്‌​വെ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 144 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. 61 റ​ണ്‍​സെ​ടു​ത്ത ബ്ര​യാ​ന്‍ ബെ​ന്ന​റ്റാ​ണ് ആ​തി​ഥ​യേ​ര്‍​ക്ക് വേ​ണ്ടി തി​ള​ങ്ങി​യ​ത്.

മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക 17.2 ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ല്‍ ല​ക്ഷ്യം മ​റി​ക​ട​ന്നു. റു​ബി​ന്‍ ഹെ​ര്‍​മാ​ന്‍ (63), റാ​സി വാ​ന്‍ ഡ​ര്‍ ഡ​സ​ന്‍ (52) എ​ന്നി​വ​രാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് മോ​ശം തു​ട​ക്ക​മാ​യി​രു​ന്നു. 22 റ​ണ്‍​സി​നി​ടെ അ​വ​ര്‍​ക്ക് ലു​വാ​ന്‍ ഡ്രെ ​പ്രെ​ട്ടോ​റ്യൂ​സ് (4), റീ​സ ഹെ​ന്‍​ഡ്രി​ക്‌​സ് (6) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യി.

പി​ന്നീ​ട് ഡ​സ്സ​ന്‍ - ഹെ​ന്‍​മ​ന്‍ സ​ഖ്യം 106 റ​ണ്‍​സ് കൂ​ട്ടി​ചേ​ര്‍​ത്തു. വി​ജ​യ​ത്തി​ന​ടു​ത്ത് റു​ബി​ന്‍ വീ​ണെ​ങ്കി​ലും ഡി​വാ​ള്‍​ഡ് ബ്രേ​വി​സി​നെ (13) കൂ​ട്ടു​പി​ടി​ച്ച് ഡ​സ്സ​ന്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചു. 36 പ​ന്തു​ക​ള്‍ നേ​രി​ട്ട റു​ബി​ന്‍ നാ​ല് സി​ക്‌​സും മൂ​ന്ന് ഫോ​റും നേ​ടി. ഡ​സ്സ​ന്റെ ഇ​ന്നിം​ഗ്‌​സി​ല്‍ ആ​റ് ബൗ​ണ്ട​റി​ക​ളു​ണ്ടാ​യി​രു​ന്നു.

നേ​ര​ത്തെ ബെ​ന്ന​റ്റി​ന് പു​റ​മെ റ്യാ​ന്‍ ബേ​ളാ​ണ് (31 പ​ന്തി​ല്‍ 36) മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത മ​റ്റൊ​രു സിം​ബാ​ബ്‌​വെ താ​രം. വെ​സ്ലി മ​ധെ​വേ​രെ (12) മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ണ്ട മ​റ്റൊ​രു താ​രം. ക്ലൈ​വ് മ​താ​ന്‍​ഡെ (8), സി​ക്ക​ന്ദ​ര്‍ റാ​സ (9), ത​ഷി​ന്‍​ഗ മു​സെ​കി​വ (0), മു​ന്യോ​ഗ (1) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ മ​റ്റു​താ​ര​ങ്ങ​ള്‍.

കോ​ര്‍​ബി​ന്‍ ബോ​ഷ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. തോ​ല്‍​വി​യോ​ടെ സിം​ബാ​ബ്‌​വെ പു​റ​ത്താ​യി. പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ ടീ​മാ​യ ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ഒ​രു മ​ത്സ​രം കൂ​ടി അ​വ​ര്‍​ക്ക് അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്.