സിപിഐക്ക് ആദ്യ വനിതാ ജില്ലാ സെക്രട്ടറി; സുമലത മോഹൻദാസ് പാലക്കാടിനെ നയിക്കും
Sunday, July 20, 2025 10:44 PM IST
പാലക്കാട്: കേരളത്തിൽ സിപിഐയുടെ സംഘടനാ ചരിത്രത്തിൽ ആദ്യ വനിതാ ജില്ലാ സെക്രട്ടറി. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയായി സുമലത മോഹൻദാസിനെ തെരഞ്ഞെടുത്തത്.
നിലവിൽ മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മഹിളാ സംഘം ജില്ലാ സെക്രട്ടറി, മലമ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരികയാണ്. 45 അംഗ ജില്ലാ കൗൺസിലും സമ്മേളനം തെരഞ്ഞെടുത്തു.
സെക്രട്ടറിയായതിൽ സന്തോഷമുണ്ടെന്ന് സുമലത മോഹൻദാസ് പ്രതികരിച്ചു. പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് വ്യക്തമാക്കിയ സുമലത എല്ലാവരെയും ഒന്നിപ്പിച്ച് പാർട്ടിയെ മുന്നോട്ട് നയിക്കുമെന്നും കൂട്ടിച്ചേർത്തു.